ഭരണതലത്തിലും ഭീഷണി; കളക്ടര്‍ക്ക് രോഗം, മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/തൃശൂർ: സംസ്ഥാനത്തെ ഭരണതലത്തിലും കോവിഡ്-19 ഭീഷണി ഉയര്‍ത്തിയ ദിനമാണ് കടന്ന് പോകുന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറുമാണ് സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്. സംസ്ഥാനത്ത് കൊറോണവൈറസ് നിര്‍വ്യാപനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നവരാണ് സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.കരിപ്പൂര്‍ വിമാന അപകടം നടന്ന സ്ഥലം ഗവര്‍ണര്‍ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള സംഘം സന്ദര്‍ശിച്ചപ്പോള്‍ കളക്ടറും അവിടെ ഉണ്ടായിരുന്നതിനാലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വന്നത്. ഇതേതുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കി. ആന്റിജന്‍ ടെസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഫലം നെഗറ്റീവ് ആയെങ്കിലും സ്വയംനിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനം.
മന്ത്രിമാരായ ഇ പി ജയരാജന്‍, കെകെ ശൈലജ, എകെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, വിഎസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍ എന്നിവരും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തിലാണ്. സംസ്ഥാന പൊലീസ് തലവന്‍ ലോക്‌നാഥ് ബെഹ്‌റയും ഈ സംഘത്തിലുണ്ടായിരുന്നു.
Comments
Post a Comment
Do Not Link Any Spam Link In Comment Box.