ലോകം കോവഡ് വൈറസിനെതിരെ പോരാടുമ്പോൾ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഇന്ത്യയും മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകും. രാജ്യത്ത് മൂന്ന് വാക്സീനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാകാസീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ഡിജിറ്റൽ മാറ്റത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട്. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രധാനമന്ത്രി അവതരിപ്പിച്ചു.
രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ ആഘോഷങ്ങളാണ് ഈ വര്‍ഷം. ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഗാന്ധി സമൃതിയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. സ്വാതന്ത്ര്യദിന സന്ദേശത്തിൽ കോവിഡ് സ്വാതന്ത്ര്യ സമര സേനാനികൾക്കും സുരക്ഷ സേനയ്ക്കുമൊപ്പം കോവിഡ് പോരാളികൾക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ച കൊറോണ യോദ്ധാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
Comments
Post a Comment
Do Not Link Any Spam Link In Comment Box.